Second edit

എണ്ണയുഗം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് കല്‍ക്കരിയില്‍ നിന്ന് എണ്ണയിലേക്കുള്ള മാറ്റം ശക്തമായത്. അതിനു പ്രധാനകാരണം രാഷ്ട്രീയമായിരുന്നു. കല്‍ക്കരി ഖനനവും ഇന്ധനവിതരണവും ശക്തമായ ട്രേഡ് യൂനിയന്‍ സാന്നിധ്യമുള്ള മേഖലയായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും തൊഴിലാളിപ്രസ്ഥാനങ്ങള്‍ പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വലിയ ഭീഷണിയായി. അതിനെ തകര്‍ക്കാനാണ് വന്‍കിട എണ്ണക്കുത്തകകള്‍ പശ്ചിമേഷ്യയിലെ ഏറ്റവും ദുര്‍ഗമമായ സ്ഥലങ്ങളില്‍ എണ്ണക്കിണറുകള്‍ കുഴിച്ചത്. എണ്ണ ആഗോളവിപണി കീഴടക്കിയതോടെ തൊഴിലാളിപ്രസ്ഥാനം തകര്‍ന്നടിഞ്ഞു. ലോക മുതലാളിത്തം നേരിട്ട വന്‍ ഭീഷണി ഒഴിവായി.
പാശ്ചാത്യ എണ്ണക്കമ്പനികളും പശ്ചിമേഷ്യയിലെ ഭരണാധികാരികളും എണ്ണപ്പണത്തില്‍ നീരാടി. ജനാധിപത്യവിരുദ്ധമായ ഭരണകൂടങ്ങളെ വാഴിക്കാനും നിലനിര്‍ത്താനുമാണ് ഈ ധനത്തില്‍ വലിയ പങ്കും ചെലവഴിച്ചത്. ജനാധിപത്യ പ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ എണ്ണപ്പണവും ഭരണാധികാരികളും പാശ്ചാത്യ കമ്പനികളും മല്‍സരിച്ചു.
ഇപ്പോള്‍ എണ്ണയുടെ പ്രതാപകാലം അവസാനിക്കുകയാണ്. ക്രൂഡോയിലില്‍ നിന്നുള്ള ഇന്ധനത്തിനു പകരം പരിസ്ഥിതിസൗഹൃദപരമായ ഇന്ധനങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തമായിരിക്കുന്നു. എണ്ണവിലയില്‍ കടുത്ത ഇടിവും വന്നിരിക്കുന്നു. 2020 വരെ എണ്ണവില ഇങ്ങനെത്തന്നെ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനപ്പുറം പുതിയ ഇന്ധനസ്രോതസ്സുകള്‍ മുഖ്യധാരയുടെ ഭാഗമായി മാറും. അതോടെ എണ്ണയുടെ യുഗവും കല്‍ക്കരി യുഗമെന്നപോലെ അവസാനിക്കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it