എണ്ണത്തീരുവ ഉപേക്ഷിക്കില്ല; നികുതി അടയ്ക്കണമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പൗരന്മാര്‍ സത്യസന്ധമായി നികുതി അടച്ച്, വരുമാന സ്രോതസ്സായി ഇന്ധനനികുതിയെ ആശ്രയിക്കുന്ന രീതി കുറച്ചുകൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
എണ്ണത്തീരുവ ഉപേക്ഷിക്കുന്നത് വളര്‍ച്ചയെ ബാധിക്കും. ശമ്പളവരുമാനക്കാര്‍ നികുതി വിഹിതം അടയ്ക്കുന്നുണ്ടെങ്കിലും മറ്റു മേഖലകളിലെ സ്ഥിതി ഇതല്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇവരും കൃത്യമായി നികുതി അടയ്ക്കുന്ന രീതിയിലേക്ക് മാറണം. രാഷ്ട്രീയക്കാര്‍ ഇന്ധനനികുതി ഒഴിവാക്കുക എന്ന ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്നും ജിഡിപി നിരക്ക് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി പറഞ്ഞത്.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തിന്റെ നികുതി-മൊത്ത ആഭ്യന്തര ഉല്‍പാദന അനുപാതം 10ല്‍ നിന്ന് 11.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
Next Story

RELATED STORIES

Share it