എഡിജിപിയുടെ മകളുടെ മര്‍ദനം; പോലിസ് ഡ്രൈവര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ ഗവാസ്‌കര്‍ ആശുപത്രി വിട്ടു. അന്വേഷണം ശരിയായ ദിശയിലാണെന്നു വിശ്വാസിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും ഗവാസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കേറ്റ മര്‍ദനത്തിലും മാനനഷ്ടത്തിലും നിയമപോരാട്ടവുമായി മുന്നോട്ടുപോവും. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നു വിശ്വസിക്കുന്നു. കേസില്‍ നിന്നു പിന്‍മാറാന്‍ തുടക്കത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു. ദൈവമുണ്ടെങ്കില്‍ സത്യം പുറത്തുവരുക തന്നെ ചെയ്യും. പോലിസ് സേനയില്‍ തന്നെ തുടരുമെന്നും ഒമ്പതു ദിവസത്തെ ചികില്‍സയ്ക്കു ശേഷം ആശുപത്രിവിട്ട ഗവാസ്‌കര്‍ പ്രതികരിച്ചു. ജൂണ്‍ 14ന് രാവിലെ എട്ടോടെ കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്‌കര്‍ക്ക് എഡിജിപിയുടെ മകള്‍ സ്‌നിഗ്ധയുടെ മര്‍ദനമേറ്റത്. യുവതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നില്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഗവാസ്‌കറുടെ പരാതി.
Next Story

RELATED STORIES

Share it