എഡിജിപിയുടെ മകളുടെ പരാതിക്കെതിരേ ഹരജി; കേസ് റദ്ദാക്കണമെന്നാവശ്യം

കൊച്ചി: എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മര്‍ദനമേറ്റ പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗവാസ്‌ക ര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ കുമാര്‍ ജൂണ്‍ 13ന് തന്നോട് അസഭ്യം പറഞ്ഞെന്നും ഇക്കാര്യം എഡിജിപിയോടു പരാതിപ്പെട്ടതിന് അടുത്തദിവസം പ്രഭാതസവാരിക്ക് കനകക്കുന്നിലേക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയപ്പോ ള്‍ മര്‍ദിച്ചെന്നുമാണ് ഗവാസ്‌കറിന്റെ പരാതി. എഡിജിപിയുടെ ഡ്രൈവറായിരുന്ന തന്നോട് മോശമായാണ് അദ്ദേഹവും കുടുംബവും പെരുമാറിയിരുന്നതെന്നും ഗവാസ്‌കര്‍ പരാതിപ്പെട്ടിരുന്നു. ജൂണ്‍ 14ന് എഡി ജിപിയുടെ മകള്‍ക്കെതിരേ ഗവാസ്‌കറുടെ പരാതിയില്‍ മ്യൂസിയം പോലിസ് കേസെടുത്തു. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ സ്‌നിഗ്ധ മ്യൂസിയം സ്‌റ്റേഷനിലേക്ക് ഓടിയെത്തി ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്ന് കള്ളപ്പരാതി നല്‍കിയെന്ന് ഹരജിയില്‍ പറയുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാണ് ഗവാസ്‌കര്‍ ഹരജി നല്‍കിയിട്ടുള്ളത്. ജൂണ്‍ 15 ന് തന്റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എഡിജിപിയുടെ മക ള്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഗവാസ്‌കറിന്റെ നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it