എഡിഎംകെയുടെ ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം
BY kasim kzm11 Jun 2018 3:50 AM GMT
kasim kzm11 Jun 2018 3:50 AM GMT
ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ഭരണഘടന ഭേദഗതി ചെയ്ത ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകാരം നല്കി. അന്തരിച്ച ജയലളിത വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവി എടുത്തുകളയുന്നതടക്കമുള്ള ഭേദഗതികളാണ് പാര്‍ട്ടി സമര്‍പ്പിച്ചിരുന്നത്. ഭേദഗതി ചെയ്ത ചട്ടങ്ങളും നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭേദഗതി പ്രകാരം പാര്‍ട്ടിക്ക് കോ-ഓഡിനേറ്ററും ജോയിന്റ് കോ-ഓഡിനേറ്ററുമുണ്ട്. യഥാക്രമം വഹിക്കുന്നത് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീര്സെല്വവുമാണ്. അണ്ണാ ഡിഎംകെയുടെ ഇരു വിഭാഗവും ലയിച്ച ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൗണ്‍സിലാണ് ജനറല്‍ സെക്രട്ടറി പദവി എടുത്തുകളയാന്‍ തീരുമാനിച്ചത്. വി കെ ശശികലയെ ജയലളിതയുടെ പിന്‍ഗാമിയായി നിയമിച്ച നടപടിയും റദ്ദാക്കിയിരുന്നു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT