Pathanamthitta local

എട്ടു വരെ സ്‌കൂളുകളിലും അങ്കണവാടികളിലും ക്ലാസില്ല

പത്തനംതിട്ട: വേനല്‍ച്ചൂട് കടുത്ത സാഹചര്യത്തില്‍ മേയ് എട്ടു വരെ ജില്ലയിലെ അങ്കണവാടികളിലും സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള സ്‌കൂളുകളിലും ക്ലാസ് നടത്തുന്നത് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിരോധിച്ച് ഉത്തരവായി. അവധിക്കാല, സ്‌പെഷ്യല്‍ ക്ലാസുകളും നടത്താന്‍ പാടില്ല.
ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഉത്തരവ്. അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫീഡിങ് മുടങ്ങാതിരിക്കാന്‍ ഭക്ഷണസാധനങ്ങള്‍ ടേക്ക് ഹോം റേഷനായി നല്‍കാന്‍ സാമൂഹികനീതി ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെയും അങ്കണവാടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യഥാക്രമം നടക്കും.
കുടിവെള്ള ക്ഷാമം പരിഹരിക്കണം
പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴ, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, മൈലപ്ര തുടങ്ങിയ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര പരിഹാരം കാണണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രാജു പുളിമൂട്ടില്‍, മലയാലപ്പുഴ വിശ്വംഭരന്‍
സംസാരിച്ചു.
Next Story

RELATED STORIES

Share it