kozhikode local

എട്ടു ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

മുക്കം: കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നശേഖരം മുക്കം പോലിസ്പിടികൂടി.   വിപണിയില്‍ എട്ട് ലക്ഷം വിലവരുന്ന 17,500 പാക്കറ്റ് ഹാന്‍സും, കൂള്‍ ലിപ്‌സുമാണ് പോലിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തച്ചംപൊയില്‍ സ്വദേശി കുറ്റിക്കാട്ടില്‍ റിയാസ് എന്നയാളെ അറസ്റ്റ് ചെയ്തു. പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ടയോട്ട എത്തിയോസ് കാറും പോലിസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയിലും കാറിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉല്‍പന്നങ്ങള്‍. 13 ചാക്കുകളില്‍ ഹാ ന്‍സും 2 ചാക്കുകളില്‍ കൂളുമായിരുന്നു. 5 രൂപക്ക് ലഭിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് 50 മുതല്‍ 60 രൂപ വരെയാണ് വില്‍പന നടത്തുന്നതെന്ന് പോലിസ് പറഞ്ഞു.  ജില്ലയില്‍ വന്‍തോതില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതായും ഇതിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി സജീവന്റെ നിര്‍ദേശപ്രകാരം മുക്കം എസ്‌ഐ അഭിലാഷ്, ഡിവൈഎസ്പി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍, മുക്കം എഎസ്‌ഐ ജയമോദ്, ഷഫീഖ് നീലിയാനിക്കല്‍, രാഹുല്‍, ബേബി മാത്യു, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പ്രദീപന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുക്കം ടൗണില്‍ വെച്ച് വാഹനവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയത്.
Next Story

RELATED STORIES

Share it