Flash News

എട്ടു യുഎഇ രാജകുമാരിമാരെ വിചാരണ ചെയ്യുന്നു

എട്ടു യുഎഇ രാജകുമാരിമാരെ വിചാരണ ചെയ്യുന്നു
X


ബ്രസ്സല്‍സ്: യുഎഇയില്‍ നിന്നുള്ള എട്ട് രാജകുമാരിമാരെ ബെല്‍ജിയത്തില്‍ വിചാരണ ചെയ്യുന്നു. മനുഷ്യക്കടത്തിനും ജോലിക്കാരെ നിരന്തരം പീഡിപ്പിച്ച കേസിലുമാണ് വിചാരണ. യുഎഇയിലെ സമ്പന്ന അല്‍നെഹയന്‍സ് കുടുംബാംഗങ്ങളായ ശെയ്ഖ അന്‍നഹയന്‍സിനെയും ഏഴു പെണ്‍മക്കളെയുമാണ് വിചാരണ ചെയ്യുന്നത്. 2008ലാണ് കേസിനാസ്പദമായ സംഭവം.
യുഎഇയില്‍ നിന്നും ബെല്‍ജിയത്തിലെത്തിയ കുടുംബം ആഡംബര ഹോട്ടലില്‍ ഒരു നില മുഴുവന്‍ ഏതാനും മാസത്തേക്ക് ബുക്ക് ചെയ്യുകയായിരുന്നു. 23 ജോലിക്കാരെയും അവര്‍ ഒപ്പം കൊണ്ടുപോയി. ഒപ്പം കൊണ്ടുപോയ ഏഴു രാജ്യങ്ങളില്‍ നിന്നുമുള്ള ജോലിക്കാരെ ഇവര്‍ കടത്തുകയായിരുന്നെന്നാണ് കേസ്. അതുകൂടാതെ, ഇവരെക്കൊണ്ട് രാജകുടുംബാംഗങ്ങള്‍ നിരന്തരം ജോലി ചെയ്യിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും തറയില്‍ കിടത്തിയെന്നും ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ ജോലിക്കാരി പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് രാജകുടുംബം ശമ്പളം നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മനുഷ്യക്കടത്തിനും ബെല്‍ജിയം തൊഴിലാളി അവകാശലംഘനത്തിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയാണ് വിചാരണയാരംഭിക്കുന്നത്.



[related]
Next Story

RELATED STORIES

Share it