kasaragod local

എട്ടു മാസം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കി മുഹമ്മദ് സിയാദ്

കുണിയ: എട്ട് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി വിദ്യാര്‍ഥി വിസ്മയം തീര്‍ത്തു. കുണിയ ഷറഫുല്‍ ഇസ്്‌ലാം ജമാഅത്തിന്റെ കീഴില്‍ രൂപീകൃതമായ ശംസുല്‍ ഉലമ മെമ്മോറിയല്‍ എജ്യുക്കേഷന്‍ സെന്റര്‍ ഖുര്‍ആന്‍ അക്കാദമിയിലെ വിദ്യാര്‍ഥി നോര്‍ത്ത് ചിത്താരിയിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് സിയാദാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ സ്ഥാപനത്തില്‍ നിന്നും നാല് കുട്ടികള്‍ ഹാഫിളായി. ഒന്നര വര്‍ഷം മുമ്പ് രൂപീകൃതമായ ഈ സ്ഥാപനം ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. സെന്ററിന്റെ കീഴിലുള്ള ദര്‍സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി അഞ്ച് വിദ്യാര്‍ഥികള്‍ ഈ അധ്യയന വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിലേക്ക് ഉപരി പഠനത്തിന് പോകുന്നത് സ്ഥാപനത്തിന്റെ മികവ് വര്‍ധിപ്പിക്കുന്നു.
ശംസുല്‍ ഉലമ മെമ്മോറിയല്‍ എജ്യുക്കേഷന്‍ സെന്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാഫിളുകളായ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ഉപരിപഠനത്തിന് പോകുന്ന ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പും നല്‍കി. അബ്ദുല്‍ ഖാദര്‍ ബാഖവി നദ്‌വി ഉദ്ഘാടനം ചെയ്തു. കെ എ മൊയ്തു കുണിയ അധ്യക്ഷത വഹിച്ചു. അഷറഫ് ഹുദവി പാടലടുക്ക മുഖ്യപ്രഭാഷനം നടത്തി.
എന്‍ പി എം ശറഫുദ്ദീന്‍ തങ്ങള്‍ അല്‍-ഹാദി റബ്ബാനി കുന്നുംകൈ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. കാനത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി, യു എം മിര്‍ഷാദ് കുണിയ, ഹംസ അബ്ദുല്ല, സി മുഹമ്മദ് ഫൈസി, ഉനൈസ് ഗസ്സാലി ഫൈസി, സനദ് ഹുദവി ആദൂര്‍, ഹാഫിള് അന്‍വര്‍ മൗലവി, ഹാഫിള് വസീം, കെ എം ശറഫുദ്ദീന്‍ കുണിയ, വി അബ്ദുല്ല സംസാരിച്ചു.
Next Story

RELATED STORIES

Share it