World

എട്ടു കരാറുകളില്‍ ഒപ്പുവച്ചു

മസ്‌കത്ത്: തന്റെ ഒമാന്‍ സന്ദര്‍ശനവും എണ്ണ ഉല്‍പ്പാദന രാജ്യത്തെ ഭരണാധികാരികളുമായുള്ള ചര്‍ച്ചകളും നയതന്ത്ര ബന്ധങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമാനുമായി എട്ടു കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പുവച്ചതായി മാധ്യമങ്ങള്‍ റിപോട്ട്് ചെയ്തു.പ്രതിരോധ സഹകരണം,  ഇരു രാജ്യങ്ങളിലുമുള്ള നയതന്ത്ര പ്രതിനിധികള്‍ക്കും മറ്റ് ഒദ്യോഗിക പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും യാത്രകള്‍ക്ക് വിസ ഒഴിവാക്കല്‍, സിവില്‍, വാണിജ്യ കാര്യങ്ങളില്‍ നിയമസഹകരണം, ആരോഗ്യ, വിനോദസഞ്ചാര മേഖലകളിലെ സഹകരണം തുടങ്ങിയ കരാറുകളിലാണ് ഒപ്പുവച്ചത്്.  സൈനിക സഹകരണത്തിനും ധാരണയായി. ഇന്ത്യന്‍ സൈനിക കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി ദുഖം തുറമുഖം അനുവദിക്കുക, സംയുക്ത സൈനിക പരിശീലനം എന്നിവയ്ക്കും ധാരണയായി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യസുരക്ഷ മേഖലയിലെ മറ്റു പ്രശ്‌നങ്ങളും ഇരുരാജ്യങ്ങളിലെ പ്രതിനിധികളും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം വക്താവ് റവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ സംഭാവനയെ ഒമാന്‍ സുല്‍ത്താന്‍ അഭിനന്ദിച്ചു. മസ്‌കത്തില്‍ ഇന്ത്യ ഒമാന്‍ ബിസിനസ് മീറ്റില്‍ സംസാരിച്ച ഒമാനി നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.ടൂറിസം, ആരോഗ്യം, നിര്‍മാണം തുടങ്ങിയ മേഖലയില്‍ വന്‍ നിക്ഷേപ അവസരങ്ങളാണ് ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു. തന്റെ ഒമാന്‍ സന്ദര്‍ശനവും എണ്ണയുല്‍പാദന രാജ്യത്തെ ഭരണാധികാരികളുമായുള്ള ചര്‍ച്ചകളും നയതന്ത്ര ബന്ധങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
Next Story

RELATED STORIES

Share it