Flash News

എട്ടുവയസുകാരന്റെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നിശമനസേന മുറിച്ചുമാറ്റി

എട്ടുവയസുകാരന്റെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നിശമനസേന മുറിച്ചുമാറ്റി
X


പത്തനംതിട്ട: എട്ടു വയസ്സുള്ള കുട്ടിയുടെ വിരലില്‍ കുടുങ്ങിയ  സ്റ്റീല്‍ മോതിരം അഗ്‌നിശമന സേന മുറിച്ചു മാറ്റി. പത്തനംതിട്ട അഴൂര്‍ പുത്തന്‍വീട്ടില്‍ പ്രജീഷിന്റെ മകന്‍ ക്രിസ് സാം തോമസിന്റെ വിരലില്‍ ആണ്  മോതിരം കുടുങ്ങിയത്. മഡോണ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയ ക്രിസ് സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോളാണ്  കൈ നീര് വന്ന് വീര്‍ത്തിരിക്കുന്നത്  വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മോതിരം ഊരി എടുക്കുന്നതിന് വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കുട്ടി വേദന കൊണ്ട് പുളഞ്ഞതിനാല്‍ സാധിച്ചില്ല. സ്വര്‍ണ്ണപ്പണിക്കാരനെയും മറ്റും കാണിച്ചെങ്കിലും അവര്‍ക്കും മോതിരം ഊരിയെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പിതാവ് കുട്ടിയുമായി ഫയര്‍ഫോഴ്‌സിനെ സമീപിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെ നേത്യത്വത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍പി , അജിത്കുമാര്‍, രഞ്ജി രവി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it