എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍

എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ദയാവധം ആവശ്യപ്പെട്ട്  ദമ്പതികള്‍ കോടതിയില്‍
X
MERCY-KILLING

ചിറ്റൂര്‍: എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ ദയാവധത്തിനു വേണ്ടി ഗ്രാമീണദമ്പതികള്‍ കോടതിയില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലക്കാരായ രാമപ്പ, സരസ്വതി എന്നീ കര്‍ഷക തൊഴിലാളികളാണ് തമ്പല്ലപള്ളി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ജനനം മുതല്‍ കരള്‍രോഗം ബാധിച്ച മകള്‍ ജ്ഞാന സായിയുടെ ചികില്‍സാച്ചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഹരജി കോടതി തള്ളി.
ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി ദയാവധ ഹരജികള്‍ ഇതിനുമുമ്പും സമര്‍പ്പിച്ചിരുന്നു. 2012 ഫെബ്രുവരി 6ന് റോഡപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ തന്റെ 37 വയസ്സുള്ള മകന്റെ ദയാവധം ആവശ്യപ്പെട്ട് മദനപ്പള്ളി നഗരത്തിലെ 64 കാരിയായ വിധവ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. [related]അതേവര്‍ഷം തന്നെ മാര്‍ച്ച് 28ന് ശ്വാസകോശ രോഗബാധിതനായ ബംഗാരുപാലം മണ്ഡലിലെ 22 കാരനായ കുമാര്‍ ദയാവധത്തിന് അനുമതി തേടി ജില്ലാ കലക്ടര്‍ക്കും ഹരജി നല്‍കി. മദനപ്പള്ളിയിലെ മുന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ പ്രകാശ് റാവു വാതരോഗം മൂലം ഒരുഭാഗം തളര്‍ന്ന അമ്മ സീതയുടെ ദയാവധത്തിനു വേണ്ടി ലോക്പാലിനെ സമീപിച്ചത് 2012 ഡിസംബറിലാണ്. എന്നാല്‍, ഈ ഹരജികളൊന്നും അധികൃതര്‍ പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it