എട്ടിക്കുളത്ത് ജുമുഅയെ ചൊല്ലി സംഘട്ടനം

പയ്യന്നൂര്‍: എട്ടിക്കുളം താജുല്‍ ഉലമ എജ്യൂക്കേഷന്‍ സെന്ററിനു കീഴിലുള്ള തഖ്‌വ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തെ ചൊല്ലി എപി, ഇകെ വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ ജുമുഅ അനുവദിക്കില്ലെന്നു പറഞ്ഞ് തടസ്സപ്പെടുത്താനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് തടഞ്ഞു. ഇന്നലെ രാവിലെ 11ഓടെയാണു സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയും സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അന്ന് ലീഗ് പ്രവര്‍ത്തകരായ ഇ കെ വിഭാഗം സുന്നി പ്രവര്‍ത്തകര്‍ പള്ളിയില്‍ അതിക്രമിച്ചു കയറി ഇമാമിനെയും മഹല്ല് ഭാരവാഹികളെ മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇന്നലെ ജുമുഅ നമസ്‌കാരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ 30ഓളം സ്ത്രീകളും ലീഗ്-ഇകെ സുന്നി പ്രവര്‍ത്തകരും സംഘടിച്ചെത്തി പള്ളിയില്‍ പ്രവേശിച്ചു. ഇതിനെ ട്രസ്റ്റ് ഭാരവാഹികളും പ്രവര്‍ത്തകരും ചോദ്യം ചെയ്തതതോടെയാണ് സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘമെത്തി. പള്ളിയില്‍ അതിക്രമിച്ചു കയറി അക്രമത്തിന് ശ്രമിച്ചവരെ പോലിസ് ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും പിന്തിരിപ്പിച്ചു. വനിതാ പോലിസിന്റെ സഹായത്തോടെയാണ് സ്ത്രീകളെ നീക്കംചെയ്തത്. ഒടുവില്‍ ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ പള്ളിയില്‍ ജുമുഅ നമസ്‌കാരം നടന്നു. അദ്‌നാന്‍ അഹ്‌സനി ജുമുഅയ്ക്കു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it