kozhikode local

എട്ടാമത് സഹകരണ കോണ്‍ഗ്രസ്;പതാക ജാഥ ഇന്നും നാളെയും

കോഴിക്കോട്:  10, 11, 12 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന എട്ടാമത് സഹകരണ കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സഹകരണ കോണ്‍ഗ്രസിന്റെ സന്ദേശമറിയിച്ചുകൊണ്ടുള്ള പതാക ജാഥ  6, 7 തിയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 3ന് തിരുവനന്തപുരത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പതാകജാഥ ഫഌഗ് ഓഫ് ചെയ്തത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബാണ് ജാഥയുടെ ക്യാപ്റ്റന്‍. പതാകജാഥ 6ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതാണ്. വൈകീട്ട് 6ന് പതാകജാഥയ്ക്ക് രാമനാട്ടുകരയില്‍ സ്വീകരണം നല്‍കും. സഹകരണ കോഗ്രസ് പതാക ജാഥ വിജയിപ്പിക്കുന്നതിന് വേണ്ടി പുതിയറ സഹകരണ ഭവനില്‍ നടന്ന യോഗത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പ്രാഥമിക സഹകരണ ബാങ്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് അഡ്വ. ജി സി പ്രശാന്ത് കുമാര്‍, കെഡിസി ബാങ്ക് ജനറല്‍ മാനേജര്‍ എം അബ്ദുല്‍ മുജീബ്, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ ചന്ദ്രന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ പി കെ സുരേഷ്, ടി എച്ച് ഹരീഷ് കുമാര്‍, എന്‍ എം ഷീജ, കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്ക് സെക്രട്ടറി ഇ സുനില്‍ കുമാര്‍, ജില്ലാ ബാങ്ക് മാനേജര്‍മാരായ സുനില്‍ ഫൈസല്‍, വി ബാബുരാജ് പങ്കെടുത്തു. സഹകാരികളും ജീവനക്കാരും ചേര്‍ന്ന് പതാക ജാഥയെ ബുധനാഴ്ച വൈകുന്നേരം 5.45ന് ജില്ലാ അതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ നിന്നും സ്വീകരണ കേന്ദ്രമായ രാമനാട്ടുകാരയിലേക്ക് ആനയിക്കും.
Next Story

RELATED STORIES

Share it