Flash News

എട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഗോവയില്‍

എട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഗോവയില്‍
X
BRICS SUMMIT
ന്യൂഡല്‍ഹി: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ
എട്ടാമത് ഉച്ചകോടി 2016 ഒക്‌ടോബര്‍ 15, 16 തീയതികളില്‍ ഗോവയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇന്ത്യയുടെ ബ്രിക്‌സ് ലോഗോയും ബ്രിക്‌സ് വെബ്‌സൈറ്റും ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ ബ്രിക്‌സിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്‌.
നേരത്തെ, ഇത്‌  റഷ്യന്‍ ഫെഡറേഷനായിരുന്നു.
മുന്‍പ് നടന്ന ബ്രിക്‌സ് ഉച്ചകോടികളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായിരിക്കും മുന്‍ഗണനയെന്ന് മന്ത്രി വ്യക്തമാക്കി. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിക്‌സ് അണ്ടര്‍ - 17 ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റ്, ബ്രിക്‌സ് ചലചിത്രമേള, ബ്രിക്‌സ് ആരോഗ്യ ഫോറം, ബ്രിക്‌സ് യുവജന ഫോറം, യുവ നയതന്ത്ര പ്രതിനിധികളുടെ ഫോറം, ബ്രിക്‌സ് വ്യാപാര മേള, ബ്രിക്‌സ് സൗഹൃദ നഗര സമ്മേളനങ്ങള്‍, അക്കാഡമിക് ഫോറങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു.  [related]
Next Story

RELATED STORIES

Share it