എട്ടര കിലോ സ്വര്‍ണം പിടികൂടി

പാലക്കാട്: സംസ്ഥാനത്തേക്ക് നികുതിവെട്ടിച്ചു കടത്തിയ എട്ടര കിലോ സ്വര്‍ണാഭരണങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. രണ്ടര കോടി രൂപ വിപണി വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കോയമ്പത്തൂര്‍- തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സിലാണു കടത്തിയത്. വാളയാര്‍ കനാല്‍ പിരിവില്‍ വാഹന പരിശോധനയ്ക്കിടെയാണ് എക്‌സൈസ് സംഘം സ്വര്‍ണവുമായി മൂന്നുപേരെ പിടികൂടിയത്. ബംഗളൂരു സ്വദേശികളായ തരുണ്‍, അനില്‍, അജേറാം എന്നിവരാണ് സ്വര്‍ണം കടത്തിയിരുന്നത്. പരിശോധനയില്‍ ഒരു രേഖയുമില്ലാതെയാണ് സ്വര്‍ണാഭരണം കടത്തിയതെന്നു വ്യക്തമായി.
Next Story

RELATED STORIES

Share it