kannur local

എടൂര്‍ ടൗണില്‍ ചതുപ്പുനിലം മണ്ണിട്ടുനികത്തി

ഇരിട്ടി: എടൂര്‍ ടൗണില്‍ ആറളം വില്ലേജ് ഓഫിസിനും പഞ്ചായത്ത് ഓഫിസിനും  കണ്‍മുന്നില്‍  കൈത്തോട് ഉള്‍പ്പെടെയുള്ള സ്ഥലം സ്വകാര്യവ്യക്തി മണ്ണിട്ടു നികത്തി. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ റവന്യൂ ജീവനക്കാര്‍ക്ക് എപ്പോഴും നേര്‍ക്കാഴ്ച്ചയായ സ്ഥലത്ത് നടക്കുന്ന നിയമലംഘനം രണ്ടു മാസമായി തുടരവെയാണ് ആരും ഒന്നുമറിയാതെ പോയത്.
കൈത്തോട് ഒഴുകുന്ന സ്ഥലം പൂര്‍ണമായും നികത്തി പ്രദേശത്തെ വലിയ കുഴി ആയിരത്തിലധികം ലോഡ് മണ്ണിട്ടാണ് നികത്തിയത്. ഈ സ്ഥലത്തോടു ചേര്‍ന്ന് റോഡരികിലെ ഷോപിങ് കോംപ്ലക്‌സിന്റെ രണ്ടു നിലയോളം പൊക്കത്തിലാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ടൗണിനോടു ചേര്‍ന്ന കുഴിയും ചതുപ്പും നിറഞ്ഞ ഏക്കറുകളോളം പ്രദേശം പൂര്‍ണമായും നികത്തിയെടുക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. സമീപത്തു തന്നെയുള്ള കുന്നിടിച്ചാണ് ഇവിടത്തേക്ക് മണ്ണെത്തിക്കുന്നത്.
കുന്നിടിക്കാനോ മണ്ണ് സംഭരിക്കാനോ അനുമതിആരും നല്‍കിയിട്ടില്ല. എല്ലാവരുടെയും മൗനാനുവാദം നികത്തിലിന് പിന്നിലുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റവന്യൂസംഘം പ്രദേശത്ത് പരിശോധന നടത്തി.
Next Story

RELATED STORIES

Share it