Flash News

എടികെയെ വീഴ്ത്തി ഗോവ ക്വാര്‍ട്ടറില്‍

എടികെയെ വീഴ്ത്തി ഗോവ ക്വാര്‍ട്ടറില്‍
X


മഡ്ഗാവ്: ഹീറോ സൂപ്പര്‍ കപ്പിലെ ഇന്നലെ നടന്ന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗോവ. എടികെയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവ ക്വാര്‍ട്ടറില്‍ സീറ്റ് നേടിയത്. സ്വന്തം തട്ടകത്തില്‍ ആദ്യ പകുതി മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഗോവ അനായാസം ജയിച്ചുകയറുകയായിരുന്നു.ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിന്റെ 46ാം മിനിറ്റിലാണ് ഗോവ അക്കൗണ്ട് തുറന്നത്. കോറോയായിരുന്നു ഗോള്‍ സ്‌കോറര്‍. എന്നാല്‍ 50ാം മിനിറ്റില്‍ റോബി കീനിന്റെ ഗോളിലൂടെ എടികെ സമനില പിടിച്ചു. മല്‍സരം 1-1 എന്ന നിലയില്‍. 69ാം മിനിറ്റില്‍ ബൗമൗസിന്റെ ഗോളിലൂടെ ഗോവ വീണ്ടും ലീഡെടുത്തു. പിന്നീട് 77ാം മിനിറ്റില്‍ ഫെര്‍ണാണ്ടസും ഗോവയ്ക്കുവേണ്ടി ലക്ഷ്യം കണ്ടതോടെ 3-1ന്റെ ജയം ഗോവയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it