Kottayam Local

എടിഎമ്മില്‍ നിന്നു കിട്ടിയ നോട്ട് തനിയെ പൊടിയുന്ന

നിലയില്‍ കറുകച്ചാല്‍: എടിഎമ്മില്‍ നിന്നു ലഭിച്ച 500 രൂപയുടെ നോട്ട് പൊടിയുന്ന നിലയില്‍. തിങ്കളാഴ്ച രാവിലെ നെടുംകുന്നം എസ്ബിഐ ശാഖയുടെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കാണു തനിയെ പൊടിയുന്ന 500 രൂപ നോട്ട് കിട്ടിയത്. ഓഫിസ് ആവശ്യത്തിനായി ഇവര്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ച 500 രൂപാ നോട്ടില്‍ ഒരു സുഷിരം കാണുകയും ആ സുഷിരം തനിയെ വലുതാവുകയായിരുന്നു.
ഉടന്‍ തന്നെ അവിടെ കൂടിയിരുന്നവരെ ജീവനക്കാര്‍ നോട്ട് തനിയെ പൊടിയുന്ന വിവരം കാണിക്കുകയും ചെയ്തു. ഇതോടെ വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it