എടിഎം: സുരക്ഷ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: എടിഎം കൗണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. രാത്രി എട്ടുമണിക്കു ശേഷം നഗരപ്രദേശങ്ങളിലുള്ള എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കരുതെന്നതുള്‍പ്പെടെയുള്ള മാര്‍ഗ നി ര്‍ദേശങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും. പണം എടിഎം കൗണ്ടറുകളിലേക്കു കൊണ്ടുപോവാനായി സിസിടിവിയും ജിപിഎസ് സംവിധാനവുമുള്ള പ്രത്യേകമായി രൂപകല്‍പന ചെയ്ത വാനായിരിക്കണം ഉപയേഗിക്കേണ്ടത്. ഒരു യാത്രയില്‍ അഞ്ചുകോടി രൂപയ്ക്കു മുകളില്‍ കൊണ്ടുപോവാന്‍ പാടില്ല. വാനിലെ രണ്ടു സായുധസുരക്ഷാ ഗാര്‍ഡുകളും ഡ്രൈവറും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാ ന്‍ പരിശീലനം ലഭിച്ചവരും അത്തരം ഘട്ടങ്ങളില്‍ വാഹനം സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ പ്രാപ്തിയുള്ളവരും ആയിരിക്കണമെന്നും കരടു മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
ബാങ്കുകളില്‍നിന്ന് പണം പിരിക്കുന്ന സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ ആ ജോലി വൈകുന്നേരത്തിനു മുമ്പു പൂര്‍ത്താക്കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ 8000 സ്വകാര്യ വാനുകളിലായി 15,000 കോടി രൂപയോളമാണ് വിവിധ ബാങ്കുകള്‍ക്കായും അവയില്‍ നിന്ന് എടിഎം കൗണ്ടറുകളിലേക്കുമായി ദിനംപ്രതി കൊണ്ടുപോവുന്നത്.
Next Story

RELATED STORIES

Share it