Alappuzha local

എടിഎം സുരക്ഷയ്ക്ക് യന്ത്രവുമായി യുവ ശാസ്ത്രജ്ഞന്‍ സി എസ് ഋഷികേശ്



മുഹമ്മ: എടിഎം മെഷീന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ കുത്തിപ്പൊളിച്ചോ പണം കവര്‍ച്ച ചെയ്യുന്നവരെ കൈയോടെ പിടികൂടാന്‍ എ ടി എം സെക്യൂരിറ്റി സിസ്റ്റവുമായി യുവശാസ്ത്രജ്ഞന്‍ സി എസ് ഋഷികേശ് രംഗത്ത്. സമീപത്തെ കെട്ടിടത്തിലോ വീട്ടിലോ സ്ഥാപിച്ചിരിക്കുന്ന എടിഎം മോനിറ്റര്‍ യൂണിറ്റില്‍ നിന്ന് ഉച്ചത്തിലൂള്ള സൈറന്‍ പ്രവര്‍ത്തിച്ച് മോഷണ ശ്രമം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുത്തുന്നതാണ് സംവിധാനം.ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ആഴ്ച എടിഎമ്മുകളില്‍ കവര്‍ച്ച നടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനത്തെക്കൂറിച്ച് ഋഷികേശ് ആലോചിച്ചത്. എ ടി എമ്മിന്റെ അകത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ കണ്‍ട്രോള്‍ സിസ്റ്റം ഏതുതരത്തിലുള്ള മോഷണ ശ്രമത്തേയും വളരെ കൃത്യതയോടെ ജനങ്ങളെ അറിയിക്കും. മോഷണശ്രമം ഉണ്ടാകുമ്പോള്‍ അലാറം എ ടി എമ്മില്‍ നിന്ന് ദൂരെയായതിനാല്‍ ഇത് പ്രവര്‍ത്തിക്കുന്നതിന്റെ വിവരം മോഷ്ടാക്കള്‍ക്ക് അറിയാന്‍ കഴിയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. അകത്ത് സ്ഥാപിച്ചിരിക്കുന്ന കണ്‍ട്രോള്‍ സിസ്റ്റത്തിന് ആവശ്യമായ 12 വോള്‍ട്ട് വൈദ്യുതി എ ടി എമ്മിനുള്ളിലെ വൈദ്യുത സംവിധാനത്തിന്‍ നിന്ന് കണ്‍വെര്‍ട്ട് ചെയ്‌തെടുക്കാം. ഈ സിസ്റ്റം എ ടി എമ്മിനുള്ളില്‍ സ്ഥാപിക്കുന്നതിനാല്‍ വെളിയില്‍ നിന്നും താറുമാറാക്കാന്‍ കഴിയില്ല. പണം നിക്ഷേപിക്കുന്ന സമയത്ത് പ്രത്യേക റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് സിസ്റ്റം പ്രവര്‍ത്തന രഹിതമാക്കിയതിനു ശേഷം മാത്രമേ ക്യാഷ് ട്രോ തുറക്കാന്‍ കഴിയൂ.14,000 രൂപയോളം ചെലവുവരുന്ന ഈ ഉപകരണം എ ടി എം മെഷിനില്‍ സ്ഥാപിച്ചാല്‍ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യം വരുന്നില്ല. ബാറ്ററി ബാക്അപ്പ് കൂടി ഉള്ളതിനാല്‍ ഇതിന്റെ അറ്റകുറ്റപ്പണി ചെലവ് വലിയ തുകയാകുകയില്ല. പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍, എസ് ബി ഐ ചേര്‍ത്തല ചീഫ് മാനേജര്‍ ബി ശ്രീകുമാര്‍, മുഹമ്മ ബ്രാഞ്ച് മാനേജര്‍ പി സുഭാഷ് മുഹമ്മ എസ്‌ഐ അജയ്‌മോഹന്‍, പഞ്ചായത്തംഗം എസ് ടി റെജി  പങ്കെടുത്തു.
Next Story

RELATED STORIES

Share it