Idukki local

എടിഎം തട്ടിപ്പ് ; യുവാവിന്റെ പണം നഷ്ടപ്പെട്ടു



മൂന്നാര്‍: മൂന്നാറില്‍ എടിഎം തട്ടിപ്പിനിരയായി കൊരണ്ടക്കാട് സ്വദേശി എ ലിയോണ്‍സിന് ആയിരം രൂപ നഷ്ടപ്പെട്ടു. ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ ലിയോണ്‍സ് രേഖകളുമായി മൂന്നാറിലെ അക്ഷയകേന്ദ്രത്തില്‍ പോയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നാര്‍ എസ്ബിഐ ശാഖയില്‍ നിന്നാണെന്നു പരിചയപ്പെടുത്തി ലിയോണ്‍സിന്റെ വീട്ടിലെ ലാന്‍ഡ് നമ്പരിലേക്കു വിളിവന്നു. എടിഎം കാര്‍ഡിന്റെ പിന്‍ മാറുകയാണെന്നും അതിനാല്‍ എടിഎം നമ്പരും പിന്‍നമ്പരും പറയണമെന്നും ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ബാങ്കില്‍ എത്തണമെന്നും നിര്‍ദേശിച്ചു. രണ്ടരയോടെ അക്കൗണ്ടില്‍നിന്ന് ആയിരം രൂപ പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം എത്തി. ലിയോണ്‍സ് ബാങ്കില്‍ നേരിട്ടെത്തിയപ്പോഴാണ് ബാങ്കില്‍ നിന്ന് വിളിച്ചിട്ടില്ലെന്നറിയുന്നത്.  ഈ മാസം ഏഴിന് കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ശക്തിവേല്‍-കമല ദമ്പതികള്‍ക്ക്  ക്രെഡിറ്റ് തട്ടിപ്പ് വഴി 41,000 രൂപ നഷ്ടപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it