kasaragod local

എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചാശ്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കാഞ്ഞങ്ങാട്ട്: നഗരത്തില്‍ രണ്ട് എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു. പുതിയകോട്ട ഹെഡ് പോസ്റ്റ് ഓഫിസിന് സമീപത്തുള്ള വിജയ ബാങ്കിന്റെ എടിഎം കൗണ്ടറിലും ബാങ്ക് ഓഫ് ബറോഡ കാഞ്ഞങ്ങാട് ശാഖയുടെ എടിഎമ്മിലുമാണ് വ്യാഴാഴ്ച രാത്രി കവര്‍ച്ചാ ശ്രമം നടന്നത്.
വിജയബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണം പുറത്തേക്ക് വരുന്ന യന്ത്രഭാഗം നീക്കം ചെയ്ത് കവര്‍ച്ച നടത്താനായിരുന്നു ശ്രമം. എന്നാല്‍ ഇത് നീക്കം ചെയ്യുന്നതിനിടെ യന്ത്രം പ്രവര്‍ത്തന രഹിതമായതോടെ കവര്‍ച്ചക്കാരന്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ഇതിനുശേഷമാണ് ബാങ്ക് ഓഫ് ബറോഡ എടിഎം കൗണ്ടറിനകത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ ശ്രമം വിഫലമായതോടെ ഇതും ഉപേക്ഷിക്കുകയായിരുന്നു.
കാസര്‍കോട്ട് നിന്നും വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വിജയ ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ അബ്ദുര്‍റഹ്മാന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it