Flash News

എടിഎം കാര്‍ഡ് ഉപയോഗിച്ച് വൃദ്ധയുടെ പണം തട്ടിയ കൊച്ചുമക്കള്‍ പിടിയില്‍

എടിഎം കാര്‍ഡ് ഉപയോഗിച്ച് വൃദ്ധയുടെ പണം തട്ടിയ കൊച്ചുമക്കള്‍ പിടിയില്‍
X

കടുത്തുരുത്തി: വൃദ്ധയുടെ 1,60,000 രൂപ എടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത കൊച്ചുമക്കള്‍ പിടിയില്‍. കാട്ടാംബാക്ക് പ്രസാദമന്ദിരത്തില്‍ സരോജിനി കുഞ്ഞുക്കുട്ടി(88)യുടെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍, സരോജിനിയമ്മയുടെ മകന്റെ മക്കളായ ദിവ്യമോള്‍(36), ബിന്ദു മോള്‍(44) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മരിച്ച സരോജിനിയമ്മ തനിച്ചാണ് താമസിച്ചിരുന്നത്. മകന്റെ വിവാഹമോചിതരായ പെണ്‍മക്കള്‍ വീടു വയ്ക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ തന്റെ പേരിലുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം ഒന്നര ലക്ഷം രൂപയ്ക്ക് അവര്‍ക്ക് നല്‍കി. പണം യുവതികള്‍ സരോജിനിയമ്മയുടെ പേരില്‍ ബാങ്കിലിടുകയായിരുന്നു. എടിഎം കാര്‍ഡ് പോസ്റ്റ്മാന്റെ കൈയ്യില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ യുവതികള്‍ പലപ്പോഴായി പണം പിന്‍വലിക്കുകയായിരുന്നു. മരുന്ന് വാങ്ങുന്നതിന് പണമെടുക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിലെ ഒന്നരലക്ഷവും പെന്‍ഷന്‍ തുകയും നഷ്ടപെട്ടതായി സരോജിനിയമ്മ അറിയുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി
Next Story

RELATED STORIES

Share it