Pathanamthitta local

എടിഎം കവര്‍ച്ച : മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പോലിസ്‌



ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ചെറിയനാട് പടനിലം ജങ്ഷനിലെ എ.ടി.എം കവര്‍ച്ചയ്ക്കുപിന്നില്‍ അതിവിദഗ്ധ സംഘമെന്ന് അന്വേഷണ സംഘം. എടിഎം അറുത്തുമാറ്റിയത് ഗ്യാസും ഓക്‌സിജനും ഉപയോഗിച്ചുളള കട്ടറുപയോഗിച്ചാണെന്നും പരിശോധനയില്‍ കണ്ടെത്തി. എടിഎം മെഷീനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും സെക്യൂരിറ്റി സംവിധാനങ്ങളെപ്പറ്റിയും കൃത്യമായ ധാരണ ഉളളവരാണ് കവര്‍ച്ചക്കുപിന്നില്‍ എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മോഷണ സംഘത്തെപ്പറ്റി വ്യക്തമായ യാതൊരു വിവരവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അന്നേ ദിവസം രാമപുരത്തും കഞ്ഞിക്കുഴിയിലും നടന്ന കവര്‍ച്ചാ ശ്രമത്തിനു പിന്നിലും ഈ സംഘം തന്നെയാണെന്നാണ് പോലിസിന്റെ നിഗമനം. കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രിയാണ് ചെറിയാനാട് എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 3.69 ലക്ഷം രൂപ കവര്‍ന്നത്. എ.ടി.എം കൗണ്ടറിന്റെ വാതിലിലെ സെന്‍സറും കൗണ്ടറിലെ രണ്ട് സി.സി കാമറകളും പ്രവര്‍ത്തന രഹിതമായതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രതികളിലേക്ക് എത്തുന്ന യാതൊരു സൂചനപോലും ഇതുവരെ ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it