Pathanamthitta local

എടിഎം കവര്‍ച്ചക്കേസ്; സുരേഷ്‌കുമാര്‍ അടിക്കടി മൊഴി മാറ്റുന്നു



ചെങ്ങന്നൂര്‍: എടിഎം കവര്‍ച്ചാ കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര കനാല്‍ ജംഗ്ഷന് സമീപം ഇടയിലേത്ത് വീട്ടില്‍ സുരേഷ്‌കുമാര്‍(37) പോലീസിന്റെ ചോദ്യം ചെയ്യലില്‍ അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നു. ചെങ്ങന്നൂര്‍ എസ്‌ഐ എം. സുധിലാലിന്റെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യം ചെയ്തു വരുന്നത്.പ്രതിയുടെ ഇത്തരത്തിലുള്ള മൊഴി മാറ്റം പോലീസിനെ കുഴക്കുന്നുണ്ട്. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം അറുത്തുമാറ്റിയത് എന്നാണ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് താന്‍ വഴികാട്ടിയായിരുന്നുവെന്നും  ഒപ്പമുണ്ടായിരുന്ന വരാണ് എടിഎം അറുത്ത് മാറ്റിയതെന്നും മൊഴി മാറ്റി. ഇതോടെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നത്. എപ്രില്‍ 24ന് ചെറിയനാട്ടെ എടിഎം കവര്‍ച്ചയ്ക്ക് മുന്‍പ് രാത്രി 1.38ന് രാമപുരത്തെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തി. തുടര്‍ന്നാണ് സംഘം ചെങ്ങന്നൂരില്‍ എത്തിയത്. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ കടയില്‍ നിന്നും ചായയും ഭക്ഷണവും കഴിച്ചു. പുലര്‍ച്ചെ 2.50നാണ് കവര്‍ച്ചാ സംഘം ചെറിയനാട് എടിഎമ്മില്‍ എത്തുന്നത്. വാഹനം കാണിക്ക വഞ്ചിക്ക് സമീപം മാറ്റിയിട്ടശേഷം ഇവിടെ കവര്‍ച്ച നടത്തി 3.04 ഓടെ ഇവിടെനിന്നും മാന്നാര്‍ തിരുവല്ല വഴി ആലപ്പുഴയിലെത്തി. 4.48നാണ് മാരാരിക്കുളത്ത് കവര്‍ച്ചാശ്രമം നടത്തിയത്.
Next Story

RELATED STORIES

Share it