malappuram local

എടശ്ശേരിക്കടവില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ചു മാറ്റി

അരീക്കോട്്: ചാലിയാര്‍ എടശേരികടവ് പാലത്തിനു സമീപം ചാലിയാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്നു പത്തു ലക്ഷത്തിലേറെ വിലയുള്ള തേക്ക് മരങ്ങള്‍ മുറിച്ചത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് ആരോപണം.
സ്വകാര്യ സ്ഥലത്തെ തേക്ക് മുറിച്ചു നീക്കാന്‍ വനം വകുപ്പിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് അനുമതി വാങ്ങാതെ റവന്യൂഭൂമിയില്‍ നിന്നു സ്വകാര്യ വ്യക്തിമരങ്ങള്‍ മുറിച്ചു മാറ്റിയത്. പരാതിയുയര്‍ന്നതിനെ തുടര്‍ന്നു കേസെടുത്തതില്‍ 14 തേക്ക് മരങ്ങളാണു മുറിച്ചു മാറ്റിയതെന്നു വിവരം നല്‍കിയതിനു പിന്നില്‍ റവന്യൂ ഉദ്യോഗസ്ഥരാണ്്. ഭൂസംരക്ഷണ നിയമപ്രകാരം കേസ് എടുക്കുന്നതിനു പകരം ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണു കേസ് എടുത്തിട്ടുള്ളത്. റവന്യൂ ഭൂമിയിലെ മരം മുറിച്ചുമാറ്റിയതിനു 14 മരങ്ങള്‍ക്കു ഫോറസ്റ്റ് ഉദ്യാഗസ്ഥര്‍ വില നിശ്ചയിച്ചത് 119360 രുപയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ക്കു വില കുറച്ചു കേസ് ദുര്‍ബലപ്പെടുത്താന്‍ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ റവന്യൂ വകുപ്പിന് പരാതി സമര്‍പ്പിച്ചതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.തേക്ക് മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസറോട് വിവരമന്വേഷിച്ചപ്പോള്‍ ഭൂസംരക്ഷണ വകുപ്പ് പ്രകാരമാണ്‌കേസ് നല്‍കിയതെന്നാണ് പറഞ്ഞത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ദുര്‍ബലമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ്.
പൊതുമുതല്‍ കളവ് നടത്തല്‍  റവന്യൂ ഭുമി കൈയേറ്റം ഉള്‍പ്പെടെയു ള്ള വകുപ്പുകള്‍ ഒഴിവാക്കിയതായാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. റവന്യൂഭൂമി കൈയേറ്റവും മരം മുറിച്ചതിനുമെതിരേ പുഴയോര പരിസരവാസികള്‍ പരാതിയുയര്‍ത്തി മരം മുറിച്ചതിന് മുകളിലായി മണ്ണ് നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ സ്ഥലമുടമ പറയുന്നത് റവന്യുഭൂമി അതിര്‍ത്തി തിരിച്ചിട്ടില്ലെന്നും അതിര്‍ത്തി അളന്നു തരാന്‍ ആവശ്യമുയര്‍ത്തിയിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നാണ് സ്ഥലമുടമ പറയുന്നത്.
Next Story

RELATED STORIES

Share it