ernakulam local

എടവനക്കാട് യുഡിഎഫ് എല്‍ഡിഎഫ് സംഘര്‍ഷം

വൈപ്പിന്‍: എടവനക്കാട് സര്‍ക്കാര്‍ യുപി സ്‌കൂളിനു മുന്നില്‍ യുഡിഎഫ് എല്‍ഡിഎഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം കെ എ സാജിത്, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം കെ എക്‌സ് ഷിജോയ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി.
രാവിലെ കെപിഎംഎസിലെ ബൂത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. നേരത്തെ താമസിച്ചിടത്തുനിന്ന് ഇപ്പോള്‍ മാറിത്താമസിക്കുന്ന ഒരു വോട്ടറെ യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലന്ന കാരണത്താലാണ് തര്‍ക്കം. എന്നാല്‍ ഈ പ്രശ്‌നം അപ്പോള്‍ത്തന്നെ പരിഹരിച്ചിരുന്നു.
ഇക്കാര്യം പറഞ്ഞാണ് വൈകീട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഷിജോയിയെ മര്‍ദ്ദിക്കുന്നതു തടയാനെത്തിയപ്പോഴാണ് സാജിത്തിന് മര്‍ദ്ദനേറ്റത്.
സംഘര്‍ഷം കയ്യാങ്കളിയിലെത്തിയതോടെ പോലിസ് സംഭവത്തില്‍ ഇടപെട്ടു.
രണ്ട് എല്‍ഡിഎഫ് നേതാക്കളെയും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും ജീപ്പില്‍ ഞാറക്കലേക്ക് കെണ്ടുപോയി. സംഭവം അറിയാനായി സിപിഎം ഏരിയ സെക്രട്ടറി സി കെ മോഹനന്‍ സാജിതിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി ഒരു പോലിസുകാരന്‍ സാജിതിന്റെ കഴുത്തിനു കുത്തിപ്പിടിച്ചതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയച്ചെങ്കിലും എല്‍ഡിഎഫ് നേതാക്കളെ വിട്ടയച്ചിരുന്നില്ല. പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലിസ് സ്‌റ്റേഷനടുത്ത് പ്രതിഷേധിച്ചു. ഇതേതുടര്‍ന്നാണ് സാജിതിനെയും ഷിജോയിയെയും വിട്ടയച്ചത്. മര്‍ദ്ദനമേറ്റതായി പരാതിയുള്ള സാജിത്തിനെയും ഷിജോയിയെയും ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകോപനമൊന്നുമില്ലാതെ എല്‍ഡിഎഫ് നേതാക്കളെ മര്‍ദ്ദിച്ച പൊലിസിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി സി കെ മോഹനന്‍ ആവശ്യപ്പെട്ടു.
എം ബി സ്യമന്തഭദ്രന്‍, എം കെ ശിവരാജന്‍, സി കെ മോഹനന്‍, ഇ സി ശിവദാസ് തുടങ്ങിയ എല്‍ഡിഎഫ് നേതാക്കള്‍ ആശുപത്രിയില്‍ ഇവരെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it