Gulf

എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍

എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍
X


ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കേന്ദ്രീകരിച്ച എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (ഇപ്പ) രൂപീകരിച്ചു. പ്രഥമ ഇഫ്താറും ജനറല്‍ ബോഡി യോഗവും എഴുത്തുകാരന്‍ എം എം നദ്‌വി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ പഞ്ചായത്തിലെ ദമ്മാമിലുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബ്ദുല്ല തൊടിക അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ചുങ്കത്തറ ഉദ്‌ബോധനം നടത്തി. മുഹമ്മദ് റിയാസ് സ്വാഗതവും മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ പി ടി അലവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി അബ്ദുല്ല പി കെ തുവ്വക്കാട് (പ്രസിഡന്റ്), അഷ്‌റഫ് നിരുല്‍പ്പന്‍ ആര്യന്‍തൊടിക, എം എസ് മുഹമ്മദ് ചെമ്പക്കുത്ത് (വൈസ് പ്രസി.), മുഹമ്മദ് ഹാരിസ് എടവണ്ണ (ജ. സെക്രട്ടറി), ശരീഫ് തങ്ങള്‍ എടവണ്ണ, റഹാസ് എടവണ്ണ (ജോ. സെക്രട്ടറി), മുഹമ്മദ് റിയാസ് എടവണ്ണ (ഫിനാന്‍സ് സെക്രട്ടറി), ഷറഫലി എടവണ്ണ (അസി. സെക്രട്ടറി) തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it