malappuram local

എടവണ്ണയില്‍ കുഴല്‍പണ വേട്ട; കോളജ് വിദ്യാര്‍ഥി പിടിയില്‍

എടവണ്ണ: എടവണ്ണയില്‍ കുഴല്‍പണം പിടികൂടി. കുണ്ടുതോട് ചളിപ്പാടത്തുനിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാര്‍ഥിയെ പിടികൂടിയത്. കൊടുവള്ളി സ്വദേശി തായിഡപൊയില്‍ മുഹമ്മദ് യുവൈസ് (19) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു വണ്ടൂര്‍, വാണിയമ്പലം, എടവണ്ണ, മമ്പാട്, കുണ്ടുതോട് എന്നിവിടങ്ങളിലേക്ക് പണം വിതരണം ചെയ്യാനുള്ള 16 സ്ലിപ്പുകളും വിലാസങ്ങളും കണ്ടെത്തി.
രഹസ്യവിവരത്തെ തുടര്‍ന്ന് എടവണ്ണ എസ്‌ഐ അമൃത് രംഗന്‍, സിപിഒമാരായ എ വി രതീഷ്, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. 8,65,000 രൂപ ഇയാളില്‍ നിന്നു പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it