malappuram local

എടപ്പാള്‍ മേല്‍പ്പാലം: എസ്ഡിപിഐ പ്രക്ഷോഭത്തിനൊരുങ്ങുന്നു

എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ തന്നെ പ്രധാന ടൗണുകളിലൊന്നായ എടപ്പാള്‍ ജങ്ഷന്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ സംഗമ കേന്ദ്രം കൂടിയാണ്.
ആയിരക്കണക്കായ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെയുള്ള വാഹന യാത്രികരും കാല്‍നടയാത്രികരും ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് നിത്യസംഭവമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പതിനായിരം കോടി രൂപ ചെലവിലുള്ള സംസ്ഥാന പാത നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എടപ്പാള്‍ ജങ്ഷനില്‍ മേല്‍പ്പാലം പണിയാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്.
ഇതിനായുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ശേഷമാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. എന്നാ ല്‍ പിന്നീട് ഇതു സംബന്ധിച്ച് യാതൊരു തുടര്‍നടപടിയും ഉണ്ടാവാത്തതാണ് നാട്ടുകാരില്‍ ദുരൂഹതയുണര്‍ത്തുന്നത്. ചില തല്‍പ്പരകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായിട്ടുള്ളത്.
ജങ്ഷനിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുവഹകളോ കെട്ടിടങ്ങളോ ഏറ്റെടുക്കാതെ തന്നെ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്നിരിക്കെ ബാഹ്യ പ്രേരണകള്‍ക്ക് വംശവദരായി ഈ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
അടിയന്തരമായി മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കെക്കൊള്ളുകയാണെങ്കില്‍ ശക്തമായി ബഹുജന പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മണ്ഡലം കമ്മിറ്റി യോഗം മുന്നറിയിപ്പു നല്‍കി.
ജലീല്‍ എടപ്പാള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹീസ് പുറത്തൂര്‍, മരക്കാര്‍ മാങ്ങാട്ടൂര്‍, ടി എ അബ്ദുല്ലക്കുട്ടി, മുസ്തഫ മംഗലം, ബീരാന്‍കുട്ടി പോത്തന്നൂര്‍, മുസ്തഫ തങ്ങള്‍, സൈനുദ്ദീന്‍ അയങ്കലം, അബൂബക്കര്‍ മംഗലം, അഷ്‌റഫ് മറവഞ്ചേരി സംസാരിച്ചു. മാനന്തവാടിയുടെ കാരുണ്യം
ഇനി എല്ലാവരിലേക്കും
മാനന്തവാടി: ഇനി മുതല്‍ മാനന്തവാടി നഗരത്തില്‍ ഉച്ചഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കേണ്ട അവസ്ഥ ആര്‍ക്കുമുണ്ടാവില്ല. കഴിഞ്ഞ 15 വര്‍ഷമായി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കിവരുന്ന കൂട്ടായ്മയായ കാരുണ്യപൂര്‍വം പുതിയ പദ്ധതിയിലൂടെയാണ് ഉച്ചഭക്ഷണം തേടിയെത്തുന്ന മുഴുവനാളുക ള്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ തുടക്കമിട്ടിരിക്കുന്നത്.
ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെ ജില്ലാ ആശുപത്രിയോട് ചേ ര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭക്ഷണപുരയില്‍ വച്ചാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുക. ഡിവൈന്‍ ഗുഡ്‌നെസ്സ്, ജീവ ജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ സംയുക്തമായാണ് 2002 ഫെബ്രുവരി 25 മുതല്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കായി ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്.
തുടക്കത്തില്‍ 10 കിലോ അരി മാത്രമായിരുന്നു ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. പിന്നീട് രോഗികളുടെയും ബന്ധുക്കളുടെയും എണ്ണം വര്‍ധിക്കുകയും ഇപ്പോള്‍ ഒരു ക്വിന്റല്‍വരെ അരിയാണ് നിത്യേന പാകം ചെയ്യുന്നത്. 400ഓളം ആളുകളാണ് ഭക്ഷണത്തിനായെത്തുന്നത്. വിഷു, ക്രിസ്മസ്സ്, ഓണം, പെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യയും, മറ്റുദിവസങ്ങളില്‍ ചോറും കറിയുമാണ് നല്‍കുന്നത്. നൂറോളം വോളന്റിയര്‍മാരാണ് ഭക്ഷണമുണ്ടാക്കാനും വിതരണം ചെയ്യാനും ഇവിടെ യാതൊരു പ്രതിഫലവും കൂടാതെ സേവനമനുഷ്ഠിക്കുന്നത്.
വ്യക്തികളും സംഘടനകളും പണമായും, പലചരക്കായും നല്‍കുന്ന സാധനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇതിനുപുറമെ വിവാഹ വാ ര്‍ഷികം, മറ്റ് ആഘോഷങ്ങള്‍ എന്നീ ദിവസങ്ങളിലും ഇവിടെ ഭക്ഷണം നല്‍കുന്നവരും നിരവധിയാണ്. വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് പുതിയ പദ്ധതി തുടങ്ങാന്‍ സംഘാടകര്‍ക്ക് പ്രചോദനമായത്.
മാനന്തവാടിയിലെത്തുന്ന നിര്‍ധനരും, നിരാലംബരുമായ എല്ലാവര്‍ക്കും ഉച്ചഭക്ഷണം ന ല്‍കുകയെന്നതാണ് കാരുണ്യപൂര്‍വം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സബ്ബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു പദ്ധതി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ സെലിന്‍, കുര്യന്‍, ജോണ്‍സണ്‍, വര്‍ക്കി, ബേബി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it