malappuram local

എടപ്പാള്‍ ഉപജില്ല കുതിപ്പ് തുടങ്ങി

തേഞ്ഞിപ്പലം: മലപ്പുറം റവന്യൂജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ തുടക്കമായി. 16 സ്വര്‍ണ്ണവും 10 വെള്ളിയും ഏഴ് വെങ്കലവുംനേടി 117 പോയിന്റുമായി എടപ്പാള്‍ സബ് ജില്ലയാണ് ഏറ്റവും മുന്നില്‍.
25 പോയിന്റുമായി വണ്ടൂര്‍ സബ്ജില്ല രണ്ടാം സ്ഥാനത്തും 22 പോയിന്റുമായി വേങ്ങര സബ്ജില്ല മൂന്നാംസ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ എടപ്പാള്‍ സബ്ജില്ലയിലെ ഐഡിയല്‍ കടകശ്ശേരി 104 പോയിന്റുമായി ഒന്നാംസ്ഥാനത്തും 16 പോയിന്റുമായി സിഎച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂര്‍ സ്‌കൂള്‍ രണ്ടാംസ്ഥാനത്തും 15 പേയിന്റുമായി നവമുകുന്ദ എച്ച്എസ്എസ് തിരുനാവായ മൂന്നാംസ്ഥാനത്തുമുണ്ട്. കായികമേള കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഡോ കെ മുഹമ്മദ്ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക്പ്രസിഡന്റ് നസീറ അധ്യക്ഷത വഹിച്ചു.
ചേലേമ്പ്ര പഞ്ചായത്ത്പ്രസിഡന്റ് സി രാജേഷ്, തിരൂര്‍ ഡിഇഒ ശ്രീനിവാസന്‍, ആര്‍ കെ ബിനു, വിജയന്‍, ജമീല, ഫാറൂഖ് പത്തൂര്‍, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, കെ വി മുഹമ്മദ്ഷരീഫ് സംസാരിച്ചു. തിരൂരങ്ങാടി ഡിഇഒ പാര്‍വ്വതിപതാക ഉയര്‍ത്തി. ജില്ലയിലെ പതിനേഴ് സബ് ജില്ലകളില്‍നിന്നായി 3000ലധികം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിസിലിനുപകരം ഗണ്‍സ്റ്റാര്‍ട്ടാണ് ഇത്തവണ മീറ്റില്‍ ഉപയോഗിക്കുന്നത്. ഇന്ന് രാവിലെ ഏഴിന് സീനിയര്‍ബോയ്‌സിന്റെ അഞ്ച്കിലോമീറ്റര്‍ നടത്തമല്‍സരത്തോട് മീറ്റ് ആരംഭിക്കും.
സ്‌കൂളുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരി വന്‍കുതിപ്പ് തുടങ്ങി. മീറ്റ് ഒന്നാം ദിനം പിന്നിട്ടപ്പോള്‍ 16 സ്വര്‍ണ്ണവും ആറ് വെള്ളിയും, ആറ് വെങ്കലവുംനേടി 104 പോയിന്റുമായാണ് ഇവര്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ടുപിന്നിലുള്ള സിഎച്ച്എംഎച്ച്എ്എസ് പൂക്കൊളത്തര്‍ മൂന്ന് സ്വര്‍ണ്ണവും ഒരുവെങ്കലവും നേടി 16 പോയിന്റ് നേടി. ഒരുസ്വര്‍ണ്ണവും, മൂന്ന്‌വെള്ളിയുംഒരുവെങ്കലവുംനേടി 15പേയിന്റുള്ള നവമുകുന്ദ എച്ച്എസ്എസ് തിരുനാവായയാണ് മൂന്നാംസ്ഥാനത്ത്.
Next Story

RELATED STORIES

Share it