malappuram local

എടപ്പാളില്‍ ഉല്‍സവത്തിനിടെ ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു മരണം

എടപ്പാളില്‍ ഉല്‍സവത്തിനിടെ ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു മരണം
X
car-accident-graphic

മലപ്പുറം: എടപ്പാളില്‍ വട്ടംകൂളം മുതുരില്‍ ഉല്‍സവത്തിനിടെ നടന്ന താലം ചടങ്ങിലേക്ക് അനധികൃതമായി മണ്ണ് കയറ്റി കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി പാഞ്ഞു കയറി രണ്ടു പേര്‍ മരിച്ചു. മുതുരില്‍ കല്ലുപറമ്പില്‍ അച്ചുതന്റെ മകന്‍ വിനീഷ്(25), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (55) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. കല്ലുപറമ്പ് ശ്രീ കുറുമ്പ ഭഗവതി  ക്ഷേത്ര ഉല്‍സവത്തിന്റെ ഭാഗമായുള്ള പാതിരാത്താലം ചടങ്ങിലേക്കാണ് ലോറി കയറി വന്നത്.
ആനക്കര ചേകന്നൂര്‍ ഭാഗത്ത് നിന്നും വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറിയുടെ നിയന്ത്രണം വിട്ട് ചടങ്ങിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ഈ ഭാഗത്ത് അമിതവേഗതയിലെത്തുന്ന ടിപ്പറുകള്‍ സ്ഥിരമായി അപകടം ഉണ്ടാക്കാറുണ്ട്.
Next Story

RELATED STORIES

Share it