thrissur local

എടത്രക്കാവ് കടവില്‍ പുഴക്ക് കുറുകെയുള്ള പാലം നിര്‍മാണത്തിന് സാങ്കേതികാനുമതി



ചാലക്കുടി: ചാലക്കുടി പുഴക്ക് കുറുകെ എടത്രക്കാവ് കടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന് സാങ്കേതിക അനുമതി ലഭിച്ചു. മേലൂര്‍-പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എടത്രക്കാവ് കടവില്‍ പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനാണ് സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്ന മുറക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എയത്രക്കാവ് പാലത്തിന് തുക വകയിരുത്തിയിരുന്നു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്ത് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മാണം. ചാലക്കുടിപുഴക്ക് കുറുകെ 120മീറ്റര്‍ നീളത്തിലും 11മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പാലലത്തിന്റെ നിര്‍മ്മാണത്തിന് ദേവസ്വം വക ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമാണ്. ഇതാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസത്തിന് കാരണമാകുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മുരിങ്ങൂര്‍-ഏഴാറ്റുമുഖം ടൂറിസം പാതയിലൂടെ എറണാകുളം ഭാഗത്ത് നിന്നുള്ളവര്‍ക്ക് അതിരപ്പിള്ളിയില്‍ എളുപ്പത്തിലെത്താനാകും. ഇതോടൊപ്പം തന്നെ അറങ്ങാലി പാലത്തിന്റെയും പാറക്കൂട്ടം പാലത്തിന്റേയും നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ചാലക്കുടി നഗരസഭയേയും കാടുകുറ്റി പഞ്ചായത്തിനേയും ബന്ധിപ്പിച്ച് ചാലക്കുടി പുഴക്ക് കുറുകെ 15കോടി രൂപ ചിലവിലാണ് അറങ്ങാലി പാലം നിര്‍മ്മിക്കുന്നത്. ഇതിന്റെ ഡിസൈന്‍ തയ്യാറായി കഴിഞ്ഞു.
Next Story

RELATED STORIES

Share it