എടത്തല മര്‍ദനം: ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി

ആലുവ: എടത്തല സംഭവത്തില്‍ പോലിസ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉസ്മാന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ പി ഉദായഭാനുവാണ് ഉസ്മാന്‍ ചികില്‍സയില്‍ കഴിയുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഇന്നലെ വൈകീട്ട്  6.30ന് മൊഴിയെടുത്തത്. സംഭവത്തില്‍ ആരോപണവിധേയരായ പോലിസ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം ഡിവൈഎസ്പി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, ഉസ്മാന്റെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ ഇവരെ ചോദ്യം ചെയ്യല്‍ സാധ്യമല്ലായിരുന്നു. ഉസ്മാന്റെ മൊഴി ഇന്നലെ എടുത്ത സാഹചര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥരെ ഇന്നു ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. അതേസമയം, ഉസ്മാന്റെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ എറ്റെടുക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it