എടത്തല പോലിസ് മര്‍ദനം; സസ്‌പെന്‍ഷനിലുള്ള എഎസ്‌ഐയുടെ സാന്നിധ്യത്തില്‍ ദുരൂഹത

ആലുവ: എടത്തല പോലിസ് സ്‌റ്റേഷനില്‍ എടത്തല മരത്തുംകുടി വീട്ടില്‍ ഉസ്മാന് (39) ക്രൂരമായ മര്‍ദനമേറ്റ സംഭവത്തില്‍ ഡ്യൂട്ടിയില്ലാത്ത എഎസ്‌ഐയുടെ സാന്നിധ്യത്തില്‍ ദുരൂഹത.
മോഷണക്കേസിലെ പ്രതി പോലിസ് സ്‌റ്റേഷനില്‍ നിന്നു ചാടി രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലു ദിവസം മുമ്പ് സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട സ്‌റ്റേഷന്‍ ഗ്രേഡ് എഎസ്‌ഐ ഇന്ദുചൂഡനാണ് ഉസ്മാനെ മര്‍ദിച്ച സംഭവത്തിലും പ്രതിയായത്.
കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ ട്രഷറര്‍ കൂടിയായ ഇയാള്‍ ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും വൈകീട്ട് സ്‌റ്റേഷനിലെത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ സ്‌റ്റേഷനിലെ സാന്നിധ്യമാണ് എസ്‌ഐക്കും വിനയായത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സ്‌റ്റേഷന്‍ എസ്‌ഐ ജി അരുണിനെതിരേയുള്ള വകുപ്പുതല അന്വേഷണത്തിനും കാരണം.
കേസില്‍ നടപടിക്ക് വിധേയനായ സീനിയര്‍ സിപിയു ജലീല്‍ കഴിഞ്ഞ മന്ത്രിസഭയിലെ എറണാകുളം ജില്ലക്കാരനായ ലീഗ് മന്ത്രിയുടെ ഗണ്‍മാനായിരുന്നു.
അന്‍വര്‍ സാദത്ത് എംഎല്‍എയെ അസഭ്യം പറഞ്ഞതായും ഇയാള്‍ക്കെതിരെ ആക്ഷേപമുണ്ട്. ഇയാളെ കളമശ്ശേരി എആര്‍ ക്യാംപിലെ തീവ്രപരിശീലന വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. എടത്തല പോലിസ് സ്‌റ്റേഷനെക്കുറിച്ച് നേരത്തേയും വിവാദങ്ങളുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it