palakkad local

എടത്തനാട്ടുകര തടിയംപറമ്പില്‍ ജനവാസ മേഖലയില്‍ പുലി

അലനല്ലൂര്‍: ജനവാസ മേഖലയില്‍ പുലിയെ കണ്ടത് ജനത്തെ ഭീതിയിലാഴ്ത്തി. എടത്തനാട്ടുകര തടിയംപറമ്പിലെ കരിങ്കല്‍ ക്വാറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിയെ കാണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് തീറ്റതേടി പോയ ചള്ളപ്പുറത്ത് ഉമ്മറിന്റെ രണ്ട് ആടുകളെ കാണാതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ക്വാറിക്ക് സമീപം ഒരു ആടിന്റെ തലഭാഗവും ശരീരാവശിഷ്ടങ്ങളും കാണപ്പെട്ടിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ചിട്ടുണ്ട്.
പുലിക്കുവേണ്ടിയുള്ള തിരച്ചിലിന് നാട്ടുകാര്‍ക്കൊപ്പം തടിയംപറമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. പുലിയെ കെണിവെച്ച് പിടിക്കണമെന്നാണ് ജനകീയാവശ്യം. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആടുകള്‍ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ഗ്രാമപ്പഞ്ചായത്തംഗം കെ ടി നാസര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it