malappuram local

എടക്കരയില്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍

എടക്കര: വില്‍പനയ്ക്കായി ഓട്ടോയില്‍ കൊണ്ടുപോവുകയായിരുന്ന നാലര ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പോലിസ് പിടിയിലായി.
കോടാലിപ്പൊയില്‍ താഴെ തൊടിക അബ്ബാസിനെയാണ് (47) പോത്തുകല്‍ എസ്‌ഐ കെ ദിജേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഓട്ടോറിക്ഷയിലെ രഹസ്യ അറയിലായിരുന്നു മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. എസ്‌ഐക്ക് പുറമെ സിപിഒമാരായ കെ വിജേഷ്, എം കെ നൗഷാദ്, എല്‍ദോ എന്നിവരാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it