malappuram local

എടക്കരയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പ്പരിശോധന

എടക്കര: എടക്കരയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധനയില്‍ ലഹരി വസ്തുക്കളും പഴകിയതും ജീര്‍ണിച്ചതുമായ ആഹാരസാധനങ്ങളും കണ്ടെടുത്തു. ആറോളം വ്യാപാര സ്ഥാപനങ്ങളില്‍നിന്നു പിഴയീടാക്കി. മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് അന്തിമ താക്കീത് നല്‍കി കൊണ്ടുള്ള നോട്ടീസ് നല്‍കി.
പഞ്ചായത്തിലെ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കേന്ദ്രങ്ങള്‍, സ്‌കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇതരസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എടക്കര ഗ്രാമപ്പഞ്ചായത്ത്, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം, നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. നിരവധി സ്‌റ്റേഷനറി കടകളടക്കം പെട്ടിക്കടകളില്‍വരെ വ്യാപകമായ തോതില്‍ പാന്‍ മസാലയടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍ന നടത്തുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത പാന്‍ ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് കണ്ടുകെട്ടി.
പരിശോധയ്ക്ക് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍, അസി. ഇന്‍സ്‌പെക്ടര്‍ റോയി എം ജേക്കബ്, ചുങ്കത്തറ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശബരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, പ്രവന്റീവ് ഓഫിസര്‍ രാമചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍, സുധീഷ്, അനില്‍കുമാര്‍, മനോജ്,സുനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജസ്റ്റിന്‍, സനീറ, പ്രദീപ് കുമാര്‍, എടക്കര ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുമേഷ്, സനൂപ്, സുജേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it