malappuram local

എടക്കരയിലെ ലാപ്‌ടോപ്പ് വിതരണ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു

എടക്കര: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണ ചടങ്ങ് എടക്കരയില്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ലാപ്‌ടോപ് അനുവദിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിതരണം നടത്താത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
പതിനഞ്ച് ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പ് അനുവദിച്ചിരുന്നത്. ഇന്നലെ പഞ്ചായത്ത് ഭരണസമിതി  യോഗത്തിന് ശേഷം നടക്കുന്ന വിതരണ ചടങ്ങിലേക്ക് മുഴുവന്‍ വിദ്യാര്‍ഥികളേയും ക്ഷണിച്ചിരുന്നു. ലാപ്‌ടോപ് വാങ്ങുവാനായി രാവിലെ മുതല്‍ കുട്ടികള്‍ എത്തിയിരുന്നു. വൈകീട്ട് നാല് മണിയോടെയാണ് ചടങ്ങ് തുടങ്ങിയത്.  ചടങ്ങില്‍ ഒന്‍പത് പേര്‍ക്ക് മാത്രമാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. ഇതോടെ ബാക്കി കുട്ടികളും രക്ഷിതാക്കളും വേദിയില്‍ ബഹളം വച്ചു. പഞ്ചായത്ത് അധികൃതരുടെ ഈ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു. എം കെ ചന്ദ്രന്‍, സന്തോഷ് കപ്രാട്ട്, റോയി പട്ടന്താനം, ഉഷ രാജന്‍, ഷൈനി പാലക്കുഴി, വില്യംസ് എന്നിവരാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
എന്നാല്‍ ടെന്‍ഡര്‍ വിളിച്ച സ്ഥാപനത്തിന് മുഴുവന്‍ ലാപ്‌ടോപ്പും യഥാസമയം എത്തിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് അമ്പാട്ട്, വൈസ് പ്രസിഡന്റ് കബീര്‍ പനോളി പറഞ്ഞു.
യോഗം തുടങ്ങുന്ന സമയത്താണ് സ്ഥാപനം ഒന്‍പത് ലാപ്‌ടോപ്പുകള്‍ എത്തിച്ചത്. അടുത്ത ആഴ്ച ബാക്കിയുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it