എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സേവന പരിപാടി : മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം:മെഡിക്കല്‍ രംഗത്ത് ഹൗസ്‌സര്‍ജന്‍സി സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സേവനം സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സേവന പരിപാടി ആവിഷ്‌കരിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടണങ്ങള്‍ മാലിന്യമുക്തമാക്കുന്നതുപോലുള്ള പ്രവര്‍ത്തന രംഗങ്ങളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടത്തുന്നത് സമൂഹത്തിന് വലിയ ഗുണം ചെയ്യും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിവിധ മേഖലകളിലെ എഞ്ചിനീയര്‍മാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പ്രയോജനപ്പെടുത്താം.
യുവജനങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന നൂതനമായ ആശയങ്ങള്‍ തങ്ങളുടെ പ്രദേശത്ത് പ്രയോഗവല്‍ക്കരിക്കാന്‍ അവസരം നല്‍കുകയെന്ന ലക്ഷ്യംകൂടി ഇതിനുണ്ട്. കേരള സാങ്കേതിക സര്‍വകലാശാലയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it