എജി ചുമതലയേറ്റു

കൊച്ചി: അഡ്വക്കറ്റ് ജനറലായി സി പി സുധാകരപ്രസാദ് ചുമതലയേറ്റു. ഇന്നലെ ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ മുന്‍ എജി കെ പി ദണ്ഡപാണി ചുമതല കൈമാറി. സര്‍ക്കാരും കോടതികളും തമ്മിലുള്ള ഏറ്റുമുട്ടലുകളൊഴിവാക്കാന്‍ നടപടിയെടുക്കുമെന്നും നികുതി സംബന്ധമായ കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുമെന്നും എജി സി പി സുധാകരപ്രസാദ് പറഞ്ഞു. എജിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും ലളിതവുമായ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. ലാവ്‌ലിന്‍ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ഫയല്‍ പഠിച്ചശേഷം പറയാമെന്നുമായിരുന്നു മറുപടി. മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി, അഡീഷനല്‍ എ ജിമാരായിരുന്ന കെ എ ജലീല്‍, ബാബു വര്‍ഗീസ്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ് യു നാസര്‍, ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകര്‍, അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ ജീവനക്കാരുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it