World

എച്ച്1 ബി വിസ: പങ്കാളികളുടെ ജോലി നഷ്ടമാവുന്നു

വാഷിങ്ടണ്‍: യുഎസില്‍ എച്ച്1 ബി വിസയില്‍ ജീവിതപങ്കാളിക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന നിയമം എടുത്തുകളയാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപോര്‍ട്ട്.
എച്ച്1 ബി വിസയില്‍ യുഎസില്‍ എത്തുന്നവരുടെ ജീവിതപങ്കാളിക്ക് അനുവദിക്കുന്ന എച്ച്4 വിസയില്‍ ജോലി ചെയ്യാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാവുന്നത്.
ഇത് യുഎസില്‍ ജോലിചെയ്യുന്ന 70,000ല്‍ അധികം ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് റിപോര്‍ട്ട്.
ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളാണ് എച്ച്1 ബി വിസയിലെത്തി അമേരിക്കയില്‍ ജോലി ചെയ്യുന്നത്. വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷം വരെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വിസയാണ് എച്ച്1 ബി. മൂന്നു വര്‍ഷം പിന്നിട്ടാല്‍ ഇത് പുതുക്കുകയും ചെയ്യാം. എച്ച്1 ബി വിസയില്‍ യുഎസിലെത്തുന്ന വിദേശികളുടെ ജീവിതപങ്കാളിക്ക് അനുവദിക്കുന്ന എച്ച്4 വിസയില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന നിയമം 2015ലെ ഒബാമ ഭരണകൂടമാണ് നടപ്പാക്കിയത്. ഇതോടെ, സാങ്കേതിക പരിജ്ഞാനം നേടിയ പതിനായിരക്കണക്കിനു വിദേശികള്‍ യുഎസിലെ ഐടി കമ്പനികളില്‍ ജോലി സമ്പാദിച്ചിരുന്നു. എച്ച്4 വിസയില്‍ യുഎസിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. 2015ല്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ ഈ നിയമം ഭേദഗതി ചെയ്യാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് വിദേശികള്‍ക്കുള്ള എച്ച്1 ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
അമേരിക്കന്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങളും തൊഴിലവസരവും സംരക്ഷിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കുന്നതെന്നു യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസി സിസ്‌ന പറഞ്ഞു.
Next Story

RELATED STORIES

Share it