Kerala

എച്ച്‌െഎവി:44 പരിശോധനാകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു

എച്ച്‌െഎവി:44 പരിശോധനാകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു
X
hiv

കോഴിക്കോട്: കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി 44 പരിശോധനാ കേന്ദ്ര ങ്ങള്‍ അടച്ചുപൂട്ടുന്നു. ഈ മാസം 31നു മുമ്പ് അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. ഇതോടെ ഈ കേ ന്ദ്രങ്ങളില്‍ ജോലിയെടുക്കുന്ന 88 ലേറെ ജീവനക്കാര്‍ പെരുവഴിയിലാവും. 44 പരിശോധനാകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി, പകരം എഫ്‌ഐസിടിസി ആരംഭിക്കാനാണു തീരുമാനം. ഈ ജോലി അതോടെ ആശുപത്രികളിലെ സ്റ്റാഫ്‌നഴ്‌സും ലാബ് ടെക്‌നീഷ്യന്‍മാരും ഏറ്റെടുക്കേണ്ടിവരും. ഇക്കാര്യത്തില്‍ ഇതുവരെയും ഓര്‍ഡറുകള്‍ പുറത്തുവന്നിട്ടുമില്ല. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലും പിഎച്ച്‌സി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എഫ്‌ഐസിടിസി പ്രവര്‍ത്തിക്കുന്നു. ഈ പ്രവര്‍ത്തനമാവട്ടെ വേണ്ടത്ര കാര്യക്ഷമമല്ലെന്ന പരാതികളുമുണ്ട്. സൗജന്യ എച്ച്‌ഐവി പ രിശോധന നിര്‍ത്തലാക്കിയാ ല്‍ സാധാരണക്കാരായ ജനത്തെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ 200 രൂപയിലേറെ എച്ച്‌ഐവി പരിശോധനയ്ക്ക് ഈടാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it