kannur local

എച്ച്‌ഐവി വിവരം മറച്ചുവച്ച് വിവാഹം ചെയ്ത് വഞ്ചിച്ചെന്നു പരാതി



കണ്ണൂര്‍: എച്ച്‌ഐവി ബാധിതനായ അധ്യാപകന്‍ വിവാഹം ചെയ്ത് വഞ്ചിച്ചെന്ന് കാണിച്ച് സംസ്ഥാന വനിതാകമ്മീഷന്‍ മുമ്പാകെ പരാതി. കലക്്ടറേറ്റില്‍ നടന്ന വനിതാകമ്മീഷന്‍ സിറ്റിങ് പരാതി പരിഗണിച്ച് പോലിസിനു കൈമാറി. ഗുരുവായൂരില്‍ വച്ച് വിവാഹം ചെയ്ത് 4 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്നും എച്ച്‌ഐവി ബാധിതനാണെന്ന് അടുത്തകാലത്താണ് മനസ്സിലായതെന്നും പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുമ്പ് അയാള്‍ കൂടെ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇത്തരത്തി ല്‍ വഞ്ചിച്ചിരുന്നതായും അവരും എച്ച്‌ഐവി ബാധിതയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം നല്‍കാതെ മരുമകള്‍ അവഗണിക്കുകയാണെന്നും മകന്‍ സംരക്ഷിക്കുന്നില്ലെന്നുമുള്ള 73 കാരിയുടെ പരാതി തുടര്‍നടപടിക്കായി ആര്‍ഡിഒയ്ക്കു കൈമാറി. പ്രകൃതി ചികില്‍സ നടത്താമെന്ന് വാഗ്ദാനം ചെയ്ത് ആശുപത്രി വഞ്ചിച്ചതായി കാണിച്ച് അരവഞ്ചാല്‍ സ്വദേശിനിയും കമ്മീഷനെ സമീപിച്ചു. വയക്കര എജ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴിലുള്ള ഹോസ്പിറ്റലിനും ഡോക്ടര്‍ക്കുമെതിരേയാണ് പരാതി. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബം കണ്‍സ്യൂമര്‍ കോടതിയിലും  പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് അടുത്ത സിറ്റിങില്‍ ഹാജരാവാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആകെ 52 കേസുകള്‍ പരിഗണിച്ചതില്‍ 27 എണ്ണം തീര്‍പ്പായി. 2 കേസുകളില്‍ റിപോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. 2 കേസുകള്‍ കൗണ്‍സിലിങിനു വിട്ടു. ഷിജി ശിവജി, അഭിഭാഷകരായ വിമല കുമാരി, പ്രജിത്ത്, ശ്രീജ, സ്മിത, അനിത സംബന്ധിച്ചു.
Next Story

RELATED STORIES

Share it