എച്ച്‌ഐവി ബാധിതര്‍ക്കുള്ള ആശുപത്രി: സാധ്യത പരിശോധിക്കണം

തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരെ ചികില്‍സിക്കുന്നതിനു വേണ്ടി മാത്രം ആശുപത്രി ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അജ്ഞാതമായ കാരണത്താല്‍ എച്ച്‌ഐവി ബാധിക്കുന്ന നിരവധിയാളുകള്‍ രോഗവിവരം അറിയുന്നതിനു മുമ്പ് തന്നെ മരിച്ചുപോവുന്ന സ്ഥിതിവിശേഷമുണ്ടെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് ഉത്തരവ്. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണം.
Next Story

RELATED STORIES

Share it