Kottayam Local

എച്ച്‌ഐവി അണുബാധിതരോട് സഹാനുഭൂതി കാട്ടണം: കെ എം മാണി

കോട്ടയം: എച്ച്‌ഐവി അണുബാധിതര്‍ പൊതുസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരോടു സഹാനുഭൂതി കാട്ടേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കെ എം മാണി എംഎല്‍എ. ലോക എയ്ഡ്‌സ് ദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അവരുടെ ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അജ്ഞതയും ഭീതിയും മൂലം അവരെ അകറ്റി നിര്‍ത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അണുബാധ കൂടുതല്‍ പേരിലേക്കു പടരാന്‍ വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോയ് അബ്രഹാം എംപി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡപ്യൂട്ടി ഡിഎംഒ ഡോ. കെ ആര്‍ രാജന്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ജോയ് ജോര്‍ജ്, അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ആലീസ് ജോസ,് ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ മാസ്സ് മീഡിയ ഓഫിസര്‍ ടോമി ജോണ്‍, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്, കൗണ്‍സിലര്‍ സെലിന്‍ റോയ്, മിനി പ്രിന്‍സ്, വിഹാന്‍ കോ-ഓഡിനേറ്റര്‍ ജിജി തോമസ്, സ്‌പൈസ് വാലി ലയണ്‍സ് പ്രസിഡന്റ് ബാബു നെടുമുടി, പി ഡി ജോര്‍ജ്,  പ്രിന്‍സിമോന്‍ ജോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it