Flash News

എച്ച്എല്‍എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തണം: എ സമ്പത്ത്



ന്യൂഡല്‍ഹി: ആരോഗ്യപരിപാലന രംഗത്ത് മികച്ച സംഭാവന നല്‍കുന്ന ലാഭത്തിലുള്ള എച്ച്എല്‍എല്‍ ലൈഫ് കെയര്‍ (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്) സ്വകാര്യവല്‍ക്കരിക്കരുതെന്ന് എ സമ്പത്ത് എംപി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ജനസംഖ്യാനിയന്ത്രണ പരിപാടികള്‍ക്ക് നിര്‍ണായകമായ പിന്തുണ നല്‍കിവരുന്ന സ്ഥാപനമാണിത്. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നത് അവിടെജോലി ചെയ്യുന്ന അയ്യായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സംസ്ഥാനത്തോട് ആലോചിക്കാതെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it