എച്ച്എഎല്‍ പുതിയ എയ്‌റോ എന്‍ജിന്‍ വികസിപ്പിച്ചു

കാസര്‍കോട്: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ്(എച്ച്എഎല്‍) പുതിയ 25 കെഎ എയ്‌റോ എന്‍ജിന്‍, ടെര്‍ബോ ഫാന്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്തു. കാസര്‍കോട് സീതാംഗോളി എച്ച്എഎല്‍ ഫാക്ടറിയില്‍ വികസിപ്പിച്ച ഉപകരണങ്ങള്‍ യോജിപ്പിച്ചത് ബംഗളൂരുവിലെ എച്ച്എഎല്‍ ആസ്ഥാനത്താണ്. ഹെലികോപ്റ്ററുകളില്‍ ഉപയോഗിക്കുന്ന പുതിയ എന്‍ജിനുകളാണ് ഇവ.
രാജ്യരക്ഷാ മന്ത്രാലയത്തിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് കഴിഞ്ഞ ദിവസമാണ് തേജസ് എന്ന പേരില്‍ യുദ്ധവിമാനം പുറത്തിറക്കിയത്. സീതാംഗോളി എച്ച്എഎല്‍ ഫാക്ടറിയില്‍ യുദ്ധോപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവിധതരം വിമാനങ്ങളുടെയും കപ്പലുകളുടെയും ഹെലികോപ്റ്ററുകളുടെയും ഘടകങ്ങള്‍ നിര്‍മിച്ചുവരുന്നു. ഇന്നലെ ബംഗളൂരു എച്ച്എഎല്‍ കമ്പനിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്‍ജിന്‍ പുറത്തിറക്കി. എച്ച്എഎല്‍ എംഡി ടി സുവര്‍ണരാജു അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it