thrissur local

എച്ച്എംസി യോഗത്തില്‍ തര്‍ക്കം; ആശുപത്രി സൂപ്രണ്ട് ഇറങ്ങിപ്പോയി

മാള:കെ കരുണാകരന്‍ സ്മാരക സര്‍ക്കാര്‍ ആശുപത്രിയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സൂപ്രണ്ട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി. നടപടിയില്‍ പ്രതിഷേധിച്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത അധികാരികള്‍ക്ക് പരാതിയ്ക്ക് ഒരുങ്ങുകയുമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എച് എം സി യോഗത്തില്‍ വനിതകള്‍ക്കായി നടത്തിയ അര്‍ബുദ രോഗനിര്‍ണ്ണയ ക്യാംപിനെ സംബന്ധിച്ച് സൂപ്രണ്ടിന് എതിരെയുള്ള പരാതികള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് സൂപ്രണ്ട് ഇറങ്ങിപ്പോയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിളളി മെഡിക്കല്‍ ക്യാംപിനെകുറിച്ച് ലഭിച്ച പരാതിയുടെ വിശദാംശങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതോടെ സൂപ്രണ്ട് ക്ഷുപിതയായി എഴുനേല്‍ക്കുകയും വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് എച് എം സി അംഗങ്ങള്‍ പറയുന്നു. സൂപ്രണ്ട് ഇല്ലാതെയാണ് യോഗം പിന്നീട് നടത്തിയത്. വിഷയത്തില്‍ ആരോഗ്യമന്ത്രി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും പിന്നീട് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ പലകുറി എച്ച് എം സി യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കം തന്നെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നും തീരെ സഹിക്കാതായപ്പോള്‍ ഇറങ്ങിപ്പോയതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവ്യര്‍ പറഞ്ഞു. മെഡിക്കല്‍ ക്യാംപ് നടത്തിയത് മാള പഞ്ചായത്ത് തുക ഉപയോഗിച്ചാണെന്നും ഇത് സംബന്ധിച്ചുള്ള പരാതികള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മനപ്പൂര്‍വ്വം തന്നെ കരിവാരി തേക്കാന്‍ വേണ്ടിയാണ് എച്ച് എം സി യോഗത്തില്‍ വിഷയം ചര്‍ച്ചക്ക്എടുത്തത് എന്നാണ് ഇവര്‍ പറയുന്നത്.




Next Story

RELATED STORIES

Share it